ചര്‍ച്ചയ്ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും നേരിട്ടെത്തി; കോലീബി സഖ്യത്തില്‍ വെളിപ്പെടുത്തലുമായി സി.കെ പത്മനാഭന്‍

User
0 0
Read Time:2 Minute, 16 Second

കണ്ണൂര്‍: കോലീബി സഖ്യത്തെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍. 1991ന് പുറമേ, 2001ലും കോണ്‍ഗ്രസ് വോട്ടുധാരണയ്ക്കായി ബന്ധപ്പെട്ടിരുന്നതായി പത്മനാഭന്‍ വെളിപ്പെടുത്തി. കാസര്‍കോഡ് വെച്ച്‌ നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭന്‍ പറഞ്ഞു.

“കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി.

കോണ്‍ഗ്രസുകാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഒരു മാരീചനാണ്. കോണ്‍ഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാര്‍, കുഞ്ഞാലിക്കുട്ടി , പി.പി മുകുന്ദന്‍, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം”, സി.കെ പദ്മനാഭന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ്

കൊച്ചി: കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കൊവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയമുള്ളവരെ,ഇന്നലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം […]

You May Like

Subscribe US Now