Read Time:1 Minute, 3 Second
തിരുവനന്തപുരം: കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്.
ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയന് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.