ചുഴലിക്കാറ്റില്‍ രക്ഷാപ്രര്‍ത്തനം നടത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍, ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചു; വെല്ലുവിളികളെ നേരിടാന്‍ രാജ്യം സുസജ്ജമെന്നും മോദി

User
0 0
Read Time:2 Minute, 6 Second

ന്യൂദല്‍ഹി : കോവിഡ് മഹാമാരിക്കിടെ ദുരിതം വിതച്ച ചുഴലിക്കാറ്റുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിസന്ധി കാലഘട്ടത്തിലും മനോവീര്യം കുറയാതെയാണ് അവര്‍ പ്രകൃതി ദുരത്തെ നേരിട്ടത്. ഇത് ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം സുസജ്ജമാണ്. സര്‍വശക്തിയും ഉപയോഗിച്ച്‌ കോവിഡിനെതിരേ പോരാടും. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്സിജന്‍ എക്സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ടുവിളിച്ച്‌ അഭിനന്ദിച്ചു. രാജ്യത്തെ ലിക്വിഡ് ഓക്സിജന്‍ നിര്‍മാണം 10 മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി 20 ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്.

മോദി സര്‍ക്കാര്‍ ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിക്കിയെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കടന്നുപോയ ഏഴ് വര്‍ഷവും ടീം ഇന്ത്യ എന്ന നിലയില്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനായെന്നും മോദി പറഞ്ഞു. ദേശസുരക്ഷ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഫലം മുന്‍ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സാധ്യത. ഒമ്ബത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം. എന്നാല്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം ജൂണ്‍ ഒന്നോടു കൂടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാനാണ് കേന്ദ്ര നിര്‍ദേശം. പരീക്ഷ നടത്തിപ്പുമായി […]

You May Like

Subscribe US Now