ചെക്ക്പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ കളളപ്പണം ഹെലികോപ്റ്ററില്‍ കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

User
0 0
Read Time:2 Minute, 3 Second

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഐസക് വര്‍ഗീസാണ് പരാതി നല്‍കിയത്. ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ ഒഴിവാക്കുന്നതിനായി കളളപ്പണം കൊണ്ടു പോകാന്‍ സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ചെന്നാണ് ആരോപണം.

സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ യാത്രയിലൂടെ കേരളത്തിലേക്ക് കടത്തിയ അനധികൃത പണം സംബന്ധിച്ചുളള അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ സാമ്ബത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച്‌ നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.

മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രതിപക്ഷ എം.എല്‍.എമാരെയും എം.പിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തില്‍ അത് ഒരിക്കലും സാദ്ധ്യമാകാത്ത സ്ഥിതിക്ക് വോട്ടര്‍മാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ കൊച്ചുമകള്‍ മരണപ്പെട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ കൊച്ചുമകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പി കെ വിയുടെ മകന്‍ ഷാജിയുടെയും സുജാതയുടേയും മകള്‍ നീലിമയാണ് മരിച്ചത്. 34 വയസായിരുന്നു. പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗമാണ്. ബംഗളൂരില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്താണ് ഭര്‍ത്താവ്. ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You May Like

Subscribe US Now