ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുത്, മറുപടി പറയാന്‍ ബാധ്യസ്ഥന്‍: പി.ടി തോമസ്

User
0 0
Read Time:1 Minute, 57 Second

കൊച്ചി : മുട്ടില്‍ മരംമുറി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരവാദിത്വം ഉണ്ടെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.ടി തോമസ് എം.എല്‍.എ. കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട് പോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും പി.ടി തോമസ് പറഞ്ഞു.

ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നും, ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും പി.ടി തോമസ് പറഞ്ഞു. വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍, തടസ്സം നിന്നാല്‍ അവര്‍ക്ക് കനത്ത ശിക്ഷയുണ്ടെന്ന ഭീഷണി കൂടി ഉത്തരവില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതാരും തന്നെ നോക്കിയില്ല. ഉത്തരവ് കര്‍ഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട് പോകാനുളള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞത്. ഈ കൂട്ടുത്തരവാദിത്വത്തില്‍ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണമെന്നും പി.ടി.തോമസ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി, ടിക് ടോക് താരം അമ്ബിളി റിമാന്‍ഡില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായത് ടിക് ടോക് താരം. തൃശൂര്‍ വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പളളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണയാണ് (അമ്ബിളി, 19 വയസ്) അറസിറ്റിലായത്. വിവാഹ വാ​ഗ്ദാനം നല്‍കിയാണ് അമ്ബിളി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെയാണ് പെണ്‍കുട്ടിയുമായി അമ്ബിളി സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജ് പരിസരത്ത് നിന്നാണ് പൊലീസ് അമ്ബിളിയെ പിടികൂടിയത്. പോക്സോ […]

You May Like

Subscribe US Now