ജനങ്ങള്‍ക്ക് വരുമാനമില്ല, വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസമെങ്കിലും സാവകാശം നല്‍കണം -വി.ഡി. സതീശന്‍

User
0 0
Read Time:1 Minute, 57 Second

തിരുവനന്തപുരം: കോവിഡ് ഒന്നാംതരംഗത്തിന്‍റെ സമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വായ്പാ തിരിച്ചടവുകള്‍ക്ക് സാവകാശം നല്‍കിയതുപോലെ ഇത്തവണയും സാവകാശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

നല്ല ശതമാനം ആളുകള്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ശമ്ബളക്കാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നാട്ടിലെ സാധാരണക്കാര്‍ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള കടബാധ്യതയുണ്ടാകും. കഴിഞ്ഞ ലോക്ഡൗണില്‍ ബാങ്കുകളുമായി ആലോചിച്ച്‌ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. തിരിച്ചടവിന് സമയം നീട്ടിക്കൊടുത്തിരുന്നു.

നിലവില്‍ സ്വകാര്യ, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയാണ്. മറ്റ് പലവിധത്തിലുള്ള വായ്പകളും ആളുകള്‍ക്കുണ്ട്. യാതൊരു വരുമാനവുമില്ലാത്ത സാഹചര്യത്തില്‍ ഇവ തിരിച്ചടക്കാനാകുന്നില്ല.

ഈയൊരു സാഹചര്യത്തില്‍ മൂന്ന് മാസമെങ്കിലും വായ്പാ തിരിച്ചടവ് നീട്ടിക്കൊടുക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് വ്യവസ്ഥാപിതമായ സംവിധാനം ഒരുക്കിയിരുന്നു. ഇപ്പോള്‍ അവയൊന്നും നിലവിലില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനി ഡ്രോണുകള്‍ കണ്ടെത്തും വൈറസ് ബാധിതരെ; കൊവിഡ് രോഗികളെ കണ്ടെത്താന്‍ ന്യൂതന സാങ്കേതിക വിദ്യയുമായി മലേഷ്യ

ക്വാലാ ലംപൂര്‍: ലോകമെമ്ബാടും കോവിഡ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ പൊതു സ്ഥലങ്ങളിലെ ആളുകളുടെ ശരീര താപനില പരിശോധിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ്. കൊറോണ വ്യാപനം തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് രാജ്യം. ശരീര താപനില പരിശോധിക്കുന്നതിന്, സുരക്ഷിതമായ അകലത്തില്‍ നിന്ന് താപനില പരിശോധിക്കാന്‍ കഴിയുന്ന ഡ്രോണുകളാണ് പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഡ്രോണുകള്‍ക്ക് ഭൂമിയില്‍ നിന്ന് 20 മീറ്റര്‍ വരെ ഉയര്‍ന്ന താപനില കണ്ടെത്താന്‍ കഴിയും. ഒരു വ്യക്തിയ്ക്ക് ഉയര്‍ന്ന […]

You May Like

Subscribe US Now