ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ ഉണ്ടാകും, വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയമെന്ന് ഇ ശ്രീധരന്‍

User
0 0
Read Time:1 Minute, 52 Second

പാലക്കാട് : ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്ന് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ താമസത്തിനും എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും ശ്രീധരന്‍ പറഞ്ഞു.

‘ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് താന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. മാലിന്യം, കുടിവെള്ളം എന്നിവയിലാവും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ആവുന്നതുവരെ കാത്തിരിക്കില്ല’- ശ്രീധരന്‍ പറഞ്ഞു.

ശക്തമായ പ്രവര്‍ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്‌നം ബിജെപി പ്രവര്‍ത്തകരുടേതാണ്. ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴിക്കോട് മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണന്‍

എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച്‌ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്ബ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്‍റെ വിജയം. വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും ഇടതുമുന്നണി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും […]

You May Like

Subscribe US Now