ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു

User
0 0
Read Time:1 Minute, 36 Second

ജയ്പുര്‍: ഹൈദരാബാദ് മൃഗശാലക്ക് പുറമെ, ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. ‘ത്രിപുര്‍’ എന്ന സിംഹത്തിന് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് (ഐ വി ആര്‍ ഐ) അധികൃതര്‍ അറിയിച്ചു.

ത്രിപുരിന്റെ സാമ്ബിളുകള്‍ക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയടക്കം 13 മൃഗങ്ങളുടെ സാമ്ബിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉള്‍പെടും.

അതേസമയം പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും മൃഗശാലകളില്‍നിന്ന് ലഭിച്ച സാമ്ബിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ഐ വി ആര്‍ ഐ ജോയിന്റ് ഡയറക്ടര്‍ കെ പി സിങ് പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരില്‍നിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ഹൈദരാബാദ് മൃഗശാലയിലെ 8 ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഷീല്‍ഡ് വാക്‌സിന്‍; രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ച്ച വരെ ദീര്‍ഘിപ്പിക്കാം

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. സര്‍ക്കാര്‍ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണിസേഷനാണ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കാമെന്ന നിര്‍ദ്ദേശം നല്‍കിയത്. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ […]

You May Like

Subscribe US Now