ജവാന്മാരെ ആക്രമിച്ചത് 500 മാവോവാദികള്‍, റോക്കറ്റ് ലോഞ്ചറുകള്‍ ആയുധമാക്കി; പിന്നില്‍ മധ്വി ഹിദ്മ എന്ന ഗറില്ലാ കമാന്‍ഡര്‍

User
0 0
Read Time:3 Minute, 8 Second

തെക്കന്‍ ബസ്തര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 24 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രണ്ടായിരത്തിലധികം സൈനികരെ വിന്യസിച്ചുകൊണ്ട് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖല പൂര്‍ണ്ണമായും വളഞ്ഞിരിക്കുകയാണ് സൈന്യം. മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ഇവിടങ്ങളിലാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ.) ബറ്റാലിയനില്‍പ്പെട്ട മാവോവാദികളാണ് ശനിയാഴ്ച സൈന്യത്തിന് നേരെ മറഞ്ഞിരുന്ന് വെടിയുതിര്‍ത്തത്. 2 കിലോമീറ്റര്‍ ദൂരമുള്ള വനപാതയില്‍ വെച്ച്‌ ഒളിഞ്ഞിരുന്ന 500 ലധികം മാവോയിസ്റ്റുകളെ നേരിട്ടത് വെറും 200 സൈനികാരായിരുന്നു. അപ്രതീക്ഷിതമായ ഒളിയാക്രമണത്തില്‍ 5 ജവാന്മാര്‍ ശനിയാഴ്ച വീരമൃത്യു വരിച്ചിരുന്നു. റോക്കറ്റ് ലോഞ്ചറുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ജവാന്മാര്‍ പ്രതിരോധിക്കേണ്ടി വന്നത്.

തെക്കന്‍ ബസ്തറിലെ കാടുകളില്‍ മാവോവാദി വേട്ടയ്ക്കായി സംയുക്ത സേനയിലെ രണ്ടായിരത്തോളം അംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി നിയോഗിച്ചത്. ഇവരില്‍ ഒരു സംഘം സൈനികരെ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു മാവോയിസ്റ്റുകള്‍. മധ്വി ഹിദ്മ എന്ന ഗറില്ലാ കമാന്‍ഡറാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചോര കണ്ട് അറപ്പ് മാറിയ, കൊലപാതകങ്ങാള്‍ നടത്തുന്നതില്‍ അഗ്രഗണ്യനാണ് ഹിദ്മ എന്നാണ് സൈനികര്‍ പറയുന്നത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ മാവോയിസ്റ്റായി മാറിയ 38കാരനയായ ഹിദ്മ, സംസ്ഥാനം കണ്ട ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളുടെ സൂത്രധാരനാണെന്ന് അധികൃതര്‍ പറയുന്നു. സൈനികര്‍ക്ക് നേരെ ആക്രമണം നടക്കുമ്ബോള്‍ ഹിദ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 24 ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാന്‍ ഒരുങ്ങി ഇറങ്ങുകയാണ് സൈന്യം. ‘അന്തിമ യുദ്ധ’മെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യം നല്‍കിയിരിക്കുന്ന പേര്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പിണറായി കേരളത്തിന്റെ ക്യാപ്റ്റന്‍ തന്നെ; ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരാണത്'- കടകം പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്യാപ്റ്റന്‍ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘മുഖ്യമന്ത്രി കേരളത്തിന്റെ ക്യാപ്റ്റന്‍ തന്നെയാണ്. ജനങ്ങളുടെ ക്യാപ്റ്റനാണ്. ക്യാപ്റ്റന്‍ എന്നാല്‍ നായകന്‍. ഇന്ന് അദ്ദേഹം ജനനായകന്‍ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിച്ചതല്ല, ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണത്’- കടകംപള്ളി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാര്‍ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. സീരിയല്‍ മാറ്റിവെച്ച്‌ അമ്മമാര്‍ […]

Subscribe US Now