ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

User
0 0
Read Time:2 Minute, 45 Second

കൊച്ചി: കേന്ദ്ര ഏജന്‍സിയ്ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടികാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി.

കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഇഡി ഹൈക്കോടതിയില്‍ വാദിച്ചു.

കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്‌ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. ജൂഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കില്‍ എങ്കില്‍ കോടതിയെ സമീപിക്കണമെന്നും ഇഡി വാദിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനുള്ള അധികാരമില്ലെന്നും കമ്മിഷന്‍ രൂപീകരിച്ചുള്ള വിജ്ഞാപനം ഇഡി അന്വേഷണം തടസ്സപ്പെടുത്താനാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.

അതേസമയം ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ജൂഡിഷ്യല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇഡി, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രിയെ ഹര്‍ജിയില്‍ കക്ഷിയാക്കിയ നടപടിയും തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടികാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കിസാന്‍ സമ്മാന്‍ പദ്ധതി; 10 കോടി കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് മോദി

ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 10 കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനാണ് ഡിജിറ്റല്‍ ഇന്ത്യ മിഷനിലൂടെ ലക്ഷ്യമിടുന്നത്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമാണ് ഡിജിറ്റല്‍ ഇന്ത്യയെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മോദി. ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ […]

You May Like

Subscribe US Now