ജോര്‍ജ് ഫ്‌ലോയ്ഡ് വധം: പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ

User
0 0
Read Time:1 Minute, 54 Second

യു എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്‌ലോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.

ഷോവിന്‍ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2020 മേയ് 25-നാണ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്‌ലോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ലോയ്ഡിന്റെ അവസാന നിലവിളി മുദ്രാവാക്യമാക്കി യു എസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്ത് ആദ്യമായി വികലാംഗന്‍ ബഹിരാകാശത്തേയ്ക്ക്; സുപ്രധാന നേട്ടത്തിനൊരുങ്ങി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

യൂറോപ്പ്‌: ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു, 22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്‌. അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത്‌ ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി […]

You May Like

Subscribe US Now