ജോസഫൈന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെ, വനിതാകമ്മീഷനില്‍ പാര്‍ട്ടി നേതാക്കളല്ല വേണ്ടത്: കെ.സുരേന്ദ്രന്‍

User
0 0
Read Time:2 Minute, 19 Second

തിരുവനന്തപുരം: വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷയ്ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായത്. വിവാദമായതോടെയാണ് സി പി എം ജോസഫൈനില്‍ നിന്നും രാജി ചോദിച്ച്‌ വാങ്ങിയത്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനില്‍ക്കാനാവാതെ വന്നത് കൊണ്ടാണ് അവര്‍ക്ക് രാജിവെക്കേണ്ടി വന്നതെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. ജോസഫൈന്റെ രാജിയെ ബിജെപി സ്വാ​ഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വനിതാകമ്മീഷനില്‍ പാര്‍ട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണ് വേണ്ടതെന്ന് അഭിപ്രായപെട്ട സുരേന്ദ്രന്‍ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരി​ഗണിക്കണമെന്നും വ്യക്തമാക്കി.

‘സ്ത്രീകള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം വനിതകള്‍ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തില്‍ ഉള്‍പ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവര്‍ക്ക് ആരെയും പേടിക്കാതെ സമൂഹത്തില്‍ ജീവിക്കാനും സാഹചര്യമൊരുക്കുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജാനുവിന് കോഴ നല്‍കിയ കേസ്: ആര്‍ എസ് എസ്സിനെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രസീത

സികെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ആര്‍ എസ് എസ്സിനെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രസീത. ആര്‍ എസ് എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി എം ഗണേഷാണ് പണം ഇടപാടുകള്‍ നടത്തിയതെന്ന് ജെആര്‍പി നേതാവ് പ്രസീത പറഞ്ഞു. ആര്‍എസ്‌എസ് ഓര്‍​ഗനൈസിം​ഗ് സെക്രട്ടറി എം ഗണേഷുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.ശബ്ദരേഖ പുറത്ത് വിട്ടത് അന്യോന്യം പരിപാടിയിലൂടെ. ബി ജെ പിയ്ക്ക് ഫാസിസ്റ്റ് പാര്‍ട്ടി എന്ന പ്രതിഛായ മാറാന്‍ […]

You May Like

Subscribe US Now