ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേല്‍ -പലസ്തീന്‍ അനുകൂലികള്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരിക്കേറ്റു, 19 പേര്‍ കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 48 Second

ന്യൂയോര്‍ക്ക്: ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേല്‍ അനുകൂലികളും പലസ്തീന്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. വെടിമരുന്ന് പ്രയോഗത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാന്‍ഹട്ടനിലെ തെരുവുകള്‍ അക്രമഭീതിയിലായതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

47- സ്ട്രീറ്റിലെ ഡയമണ്ട് ഡിസ്ട്രിക്ടില്‍ പലസ്തീന്‍ പതാകകളുണ്ടായിരുന്ന പിക്കപ്പ് ട്രക്കില്‍ നിന്നാണ് വെടിമരുന്ന് പ്രയോഗം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. 55 വയസുള്ള ഒരു സ്ത്രീക്ക് പൊള്ളലേറ്റു. സംഘര്‍ഷം പരിധി കടക്കുന്നതിനിടയില്‍, ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ഇരു വിഭാഗക്കാരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു.

കുറഞ്ഞത് 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 60 സെക്കന്‍ഡ് സ്മോക്ക് ജനറേറ്ററാണ് പ്രക്ഷോഭകര്‍ പ്രയോഗിച്ചതെന്നാണ് ബോംബ് സ്ക്വാഡ് അറിയിച്ചത്. പോലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വാട്ടര്‍ ബോട്ടിലുകളും മറ്റും വലിച്ചെറിഞ്ഞു. പ്രകടനക്കാരെ ഒഴിപ്പിച്ച്‌ രംഗം ശാന്തമാക്കാന്‍ രാത്രി 7:30- ഓടെയാണ് സാധിച്ചതെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ. ഇന്ന്​ രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങള്‍ തടസപ്പെടുകയെന്ന്​​ ആര്‍.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക്​ ആര്‍.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. എന്‍.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആര്‍.ബി.ഐ അറിയിച്ചു. സേവനം തടസപ്പെടുന്ന […]

You May Like

Subscribe US Now