ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ എകെജി സെന്ററില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷമായി കേക്കുമുറി; കളക്ടര്‍ക്കും ഡിജിപിക്കും പരാതി

User
0 0
Read Time:1 Minute, 57 Second

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ എകെജി സെന്ററില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിന് എതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും പരാതി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം മുനീറാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങരുത് എന്ന് വ്യവസ്ഥയുള്ളപ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ 16 പേര്‍ സാമൂഹിക അകലം പോലും പാലിക്കാതെ നിന്ന് കേക്ക് മുറിച്ച്‌ ആഘോഷിച്ചതായി പരാതിയില്‍ പറയുന്നു.

കേക്ക് മുറിച്ച്‌ ആഘോഷിക്കുന്നതിന്റെ ചിത്രം സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചതുള്‍പ്പെടെ പരാതിക്കൊപ്പം ചേര്‍ക്കുന്നു. രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകള്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിരോധിച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന നിയമ ലംഘനം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തെ സ്വാധീനിക്കുമെന്നും നിയമ ലംഘനം നടത്താന്‍ അനുയായികളെ പ്രേരിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്​; രണ്ടാഴ്​ചക്കിടെ ഉയര്‍ന്നത്​​ 1300 രൂപ

കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്​ 340 രൂപയാണ്​ ഇന്ന്​ വര്‍ധിച്ചത്​ ഇതോടെ ഒരു പവന്‍ സ്വര്‍ത്തി​െന്‍റ വില 36,360 രൂപയായി. ഗ്രാമിന്​ 30 രൂപ വര്‍ധിച്ച്‌​ 4545 രൂപയുമായി. ഒരാഴ്​ചക്കിടെ സ്വര്‍ണത്തിന്​ 1300 രൂപയാണ്​ വര്‍ധിച്ചത്​. സ്​പോട്ട്​ ഗോള്‍വില ഔണ്‍സിന്​ 1,868.89 ഡോളറായി വര്‍ധിച്ചു. കമോഡിറ്റി വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. 10 ഗ്രാം സ്വര്‍ണത്തി​െന്‍റ വില 48,437 രൂപയായി കുറഞ്ഞു. ഡോളര്‍ ദുര്‍ബലമായതാണ്​ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്​. പണപ്പെരുപ്പ […]

You May Like

Subscribe US Now