ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രം; നിയമവിരുദ്ധ ട്വീറ്റുകള്‍ക്ക് കമ്ബനി നിയമനടപടികള്‍ നേരിടേണ്ടിവരും

User
0 0
Read Time:2 Minute, 30 Second

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ പയോക്താവ് പോസ്റ്റ് ചെയ്യ ഉള്ളടക്കങ്ങളുടെ പേരില്‍ ട്വിറ്റര്‍ നിയമനടപടി നേരിടേണ്ടിവരും.

ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

മെയ് 25 നായിരുന്നു പുതിയ ഐടി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ചട്ടങ്ങള്‍ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കിയത്. എന്നാല്‍ കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

നിയമപരിരക്ഷ ഒഴിവായതിന് തൊട്ടുപിന്നാലെ അപകീര്‍ത്തികരമായ ട്വീറ്റിന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എടുത്ത കേസില്‍ ട്വിറ്ററിനെ പ്രതിചേര്‍ത്തിട്ടുണ്ട്. ഗാസിയാബാദില്‍ മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വീഡിയോകളും ട്വിറ്ററില്‍ വന്നിരുന്നു. ഇത് സാമുദായിക വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​സ്‌​ലിംവ​യോ​ധി​ക​നെ ജയ് ശ്രീറാം വിളിക്കാത്തതിന് ആ​ക്ര​മി​ച്ചെ​ന്ന് പോ​സ്റ്റ്: ട്വി​റ്റ​റി​നും രാഹുലിനുമെ​തി​രെ കേ​സ്

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​സ്‌​ലിം വ​യോ​ധി​ക​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം വ്യാജമായി റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ട്വി​റ്റ​റി​നു​മെ​തി​രെ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ബ്ദു​ള്‍ സ​മ​ദ് എ​ന്ന​യാ​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഇദ്ദേഹത്തെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി താ​ടി​മു​റി​ച്ചെ​ന്നും ‘വ​ന്ദേ​മാ​ത​രം’, ‘ജ​യ് ശ്രീ ​റാം’ എ​ന്നി​ങ്ങനെ വി​ളി​പ്പി​ച്ചെ​ന്നും വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ടി​ലി​ല്‍ പൂ​ട്ടി​യി​ട്ടെ​ന്നും ആയിരുന്നു മാധ്യമങ്ങളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരും ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്തെത്തിയിരുന്നു. […]

You May Like

Subscribe US Now