ടൗ​ട്ടെ ചുഴലിക്കാറ്റ് ദുരന്തം ; ക്യാപ്​റ്റന്‍ മുന്നറിയിപ്പ്​ അവഗണിച്ചെന്ന്​​ ചീഫ്​ എന്‍ജീനിയര്‍

User
0 0
Read Time:2 Minute, 2 Second

മുംബൈ: ടൗ​ട്ടെ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മുംബൈയില്‍ നിരവധി ബാര്‍ജുകളാണ്​ അപകടത്തില്‍പ്പെട്ടത്​​. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ് .ഇപ്പോഴിതാ ബാര്‍ജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്​ ചീഫ്​ എന്‍ജീനിയറായ റഹ്​മാന്‍ ഷെയ്​ഖ്​. ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജില്‍ നിന്നും രക്ഷപ്പെട്ട റഹ്​മാന്‍ നിലവില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്​.

“ചുഴലിക്കാറ്റ്​ വീശുന്നതിന് ഒരാഴ്ച മുമ്ബ്​ തന്നെ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ്​ പരിഗണിച്ച്‌​ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങി. ക്യാപ്​റ്റന്‍ ബല്‍വീന്ദര്‍ സിങ്ങിനോട്​ മുന്നറിയിപ്പിനെ കുറിച്ച്‌​ പറഞ്ഞിരുന്നു. എന്നാല്‍, 40 കിലോമീറ്റര്‍ വേഗതയിലാണ്​ കാറ്റുവീശുകയെന്നും മൂന്ന്​ മണിക്കൂറിനുള്ളില്‍ കാറ്റ്​ തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്​. പക്ഷേ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ്​ കാറ്റ് വീശാന്‍ തുടങ്ങിയത് ​. അത്​ കനത്ത നാശം വിതക്കുകയും ചെയ്​തു .​ റഷ്​മാന്‍ ഷെയ്​ഖ്​ വെളിപ്പെടുത്തി .

അപകട സമയത്ത് 261 പേരാണ്​ ബാര്‍ജിലുണ്ടായിരുന്നത്​. 37 പേരുടെ മൃതദേഹം കണ്ടെടുത്തു. ചിലരെ രക്ഷപ്പെടുത്തി. 40 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്​. ഒ.എന്‍.ജി.സിയിലെ ജീവനക്കാരാണ്​ ബാര്‍ജിലുണ്ടായിരുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാര്‍, വിവാഹത്തിന് 500 പേരെ അനുവദിക്കണം', അപേക്ഷയില്‍ കുഴങ്ങി പൊലീസ്

തിരുവനന്തപുരം: വിവാഹ ചടങ്ങില്‍ 500 പേരെ പങ്കെടുക്കാന്‍ പൊലീസിന്റെ അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ്. അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവാണ് ചിറയിന്‍കീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്. ഇന്നലെ രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍ എന്നിവരോടൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ […]

You May Like

Subscribe US Now