ഡയാനയുമായി വിവാദ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ബി.ബി.സി വിട്ടു

User
0 0
Read Time:3 Minute, 24 Second

ലണ്ടന്‍: 1995ല്‍ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ്​ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ബഷീര്‍ ബി.ബി.സി വിട്ടു. ബി.ബി.സിയില്‍ റിലീജിയന്‍ എഡിറ്ററായിരുന്നു അദ്ദേഹം.

ബി.ബി.സിയുടെ റിലീജിയന്‍ എഡിറ്റര്‍ സ്​ഥാനത്തുനിന്ന്​ മാര്‍ട്ടിന്‍ ബഷീന്‍ രാജിവെച്ച്‌​ കമ്ബനിയില്‍നിന്ന്​ പുറത്തുപോകുകയാണെന്ന്​ ബി.ബി.സി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടര്‍ ​ജൊനാഥന്‍ മണ്‍റോ പറഞ്ഞു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​​ രാജിയെന്നാണ്​ വിവരം.

ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ ഇടിത്തീയായിരുന്നു. ചാള്‍സ്​ ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ്​ ഡയാന പങ്കുവെച്ചത്​. മുന്‍ സുപ്രീംകോടതി ജഡ്​ജി ജോണ്‍ ഡൈസന്‍റെ നേതൃത്വത്തില്‍ അഭിമുഖം എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച്‌​ അടിയന്തര അന്വേഷണം നടത്തിയിരുന്നു. ബി.ബി.സിയാണ്​ അന്വേഷണം പ്രഖ്യാപിച്ചത്​. ചാള്‍സിന്‍റെ സഹോദരന്‍ സ്​പെന്‍സറുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു അന്വേഷണം. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ്​ അഭിലമുഖത്തിന്​ ഡയാനയെ പ്രേരിപ്പിച്ചതെന്നായിരുന്നു സ്​പെന്‍സറിന്‍റെ ആരോപണം.

1995ല്‍ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന്​ 22.8 മില്ല്യണ്‍ കാഴ്ചക്കാരാണുണ്ടായിരുന്നത്​. എന്‍റെ വിവാഹത്തില്‍ മൂന്നുപേരുണ്ട്​ എന്ന ഡയാനയുടെ വാചകം പിന്നീട്​ ​പ്രശസ്​തമായിരുന്നു. ചാള്‍സ്​ രാജകുമാരനെയും കാമുകി കാമില പാര്‍ക്കര്‍ ബൗള്‍സ്​ പിന്നെ ഡയാനയെയും ഉദ്ദേശിച്ചായിരുന്നു ആ വാചകം. അഭിമുഖം പുറത്തുവന്ന്​ ഒരു വര്‍ഷത്തിന്​ ശേഷം 1996ല്‍ ഡയാനയും ചാള്‍സും വേര്‍പിരിഞ്ഞു. ഒരു വര്‍ഷത്തിന്​ ശേഷം കാറപകടത്തില്‍ ഡയാന ​െകാല്ലപ്പെട്ടു.

ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ്​ അഭിമുഖത്തില്‍ പ​െങ്കടുപ്പിച്ചു എന്നതിന്​​ പുറമെ കൊട്ടാരത്തിലെ ജോലിക്കാര്‍ക്ക്​ ചാരപ്പണി നടത്താന്‍ കൈ​ക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങള്‍ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോഗ്യ പ്രശ്​നങ്ങളെ തുടര്‍ന്ന്​ കുറച്ചുകാലമായി ബഷീര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇദ്ദേഹത്തിന്​ കോവിഡ്​​ ബാധിക്കുകയും മാസങ്ങള്‍ക്ക്​ മുമ്ബ്​ ബൈപ്പാസ്​ ശസ്​ത്രക്രിയക്ക്​ വിധേയനാകുകയും ചെയ്​തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രായേല്‍ ആക്രമണം; ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി, മരിച്ചവരില്‍ 37 കുട്ടികളും

ഗസ്സയില്‍ ആറാം ദിവസവും ഇസ്രായേലിന്റെ രൂക്ഷമായ ബോംബാക്രമണം. മുപ്പതിലേറെ കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. 900ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ 11 ഫലസ്തീനികളും കൊല്ലപ്പെട്ടു. ഗസ്സയില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ തയാറെടുക്കവെ, പ്രശ്നപരിഹാ ചര്‍ച്ചക്കായി യു.എസ് പ്രസിഡന്റിന്റെ പ്രതിനിധി തെല്‍ അവീവില്‍ എത്തിയിട്ടുണ്ട്. ഇന്ന് വെളുപ്പിനും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവുമാണ് ഗസ്സയില്‍ നടന്നത്. ഇസ്രായേല്‍ കരസേന ആക്രമണത്തിന് സജ്ജമായി നില്‍ക്കുകയാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമാക്രമണത്തില്‍ […]

You May Like

Subscribe US Now