ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ ; കോവിഡ് വകഭേദങ്ങള്‍ക്ക് പേര് നല്‍കി ലോകാരോഗ്യ സംഘടന

User
0 0
Read Time:1 Minute, 39 Second

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് വൈറസുകളുടെ പേരുകള്‍ . ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ‘ഡെല്‍റ്റ’ എന്നാണ് പേര്‌.

ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് ‘കപ്പ’ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ‘ബീറ്റ’ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന്’ ഗാമ’ എന്നുമാണ് പേരുകള്‍ .

‘ഡെല്‍റ്റ’ വകഭേദം സ്ഥിരീകരിച്ചത് 53 രാജ്യങ്ങളിലാണ് . ഡബ്ല്യു.എച്ച്‌.ഒ. ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ‘ഇന്ത്യന്‍’ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് കടുത്ത എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു .

അതെ സമയം പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്‌.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ എളുപ്പം കഴിയും എന്നതിനാലാണ് ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ ഡബ്ല്യു.എച്ച്‌.ഒ നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റഷ്യയില്‍ നിന്ന് സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി. 3 ദശലക്ഷം ഡോസ് വാക്‌സിനാണ് തെലങ്കാനയില്‍ എത്തിച്ചത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടിക്കാണ് വാക്‌സിന്റെ നിര്‍മാണ ചുമതല. ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാകും. സ്പുട്‌നിക് ഉത്പാദനത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറുന്നതിന് ഇന്ത്യന്‍ നിര്‍മ്മാതക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 30 രാജ്യങ്ങളിലായി […]

You May Like

Subscribe US Now