ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്

User
0 0
Read Time:1 Minute, 25 Second

കൊച്ചി: വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്.

മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമീഷന്‍ കൈപ്പറ്റി. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

കോണ്‍സല്‍ ജനറലിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. അനധികൃത പണമിടപാട് നടത്തിയെന്ന് സ്വപ്ന മൊഴി നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇത്തവണ പതിവ് പോരാട്ടമായിരിക്കില്ല; കേരള വിരുദ്ധതയ്‌ക്ക് ജനം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുളള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്‌ക്കായി നിലകൊളളുന്നവരും അതിനെ എതിര്‍ക്കാന്‍ ഏത് പരിധിവരെ പോകുന്നവരും തമ്മിലുളള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്‍ ഡി എഫ് വരുമെന്ന് കേരളത്തിലെ ജനങ്ങള്‍ ഒരേ ശബ്‌ദത്തിലാണ് പറയുന്നത്. തങ്ങളുടെ അഭൂതപൂര്‍വമായ വികസനത്തിന് തടയിടാന്‍ ബി ജെ പി കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടു. കോണ്‍ഗ്രസുമായി […]

Subscribe US Now