ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന്

User
0 0
Read Time:1 Minute, 32 Second

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നു മണിയ്ക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍.മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായിരിക്കും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ നഗരം ചുറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാവില്ല.ബുധനാഴ്ച്ച പുലര്‍ച്ചെ 1.15ന് കുമ്ബനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ആയിരുന്നു മെത്രാപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് തിരക്ക്

കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. 24 മൃതദേഹങ്ങള്‍ ഇന്നലെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചിരുന്നു.തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ഏര്‍പ്പാടാക്കി. രണ്ട് ഇലക്‌ട്രിക് ഫര്‍ണസ്, രണ്ട് ഗ്യാസ് ഫര്‍ണസ് എന്നിവയും വിറക് ചിതകളുമാണ് ഇവിടെ മൃതദേഹം സംസ്‌കരിക്കാനായുള്ളത്. മാറനല്ലൂരിലെ ശ്മശാനത്തിലും സംസ്‌കാരത്തിന് കാത്തിരിപ്പുണ്ട്. ആറ്റിങ്കല്‍, നെടുമങ്ങാട് നഗരസഭാകളിലും പഴയ കുന്നുമ്മല്‍ ശ്മശാനത്തിലും പ്രശ്‌നം നിലനില്‍ക്കുന്നു.പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം കൂടി. പ്രതിദിനം പത്ത് […]

You May Like

Subscribe US Now