ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ്​ പോകും

User
0 0
Read Time:1 Minute, 57 Second

കോഴിക്കോട്​: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ്​ പോകുമെന്ന്​ മോ​ട്ടോര്‍ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​.

നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാല്‍ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ഇതിനെതിരെ മോ​ട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വകുപ്പ്​ ഇത്​ നടപ്പാക്കിയിരുന്നില്ല.

വാഹനങ്ങളിലെ മ്യൂസിക്​ സിസ്റ്റത്തിലേക്ക്​ ഫോണ്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാല്‍, വാഹനം ഓടിക്കു​േമ്ബാള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ്; ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഒരിക്കലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ മുന്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഒരു തെറ്റിന്റെയും കൂടെ നില്‍ക്കില്ലെന്നും. പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയവര്‍ പോലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ തെറ്റിനനുസരിച്ച്‌ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ ഇടപെടും. പാര്‍ട്ടിക്കുള്ളില്‍നിന്നു തെറ്റ് ചെയ്താല്‍ അംഗീകരിക്കില്ല. […]

Subscribe US Now