തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍

User
0 0
Read Time:2 Minute, 28 Second

പാലക്കാട്: തനിക്കെതിരായി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രംഗത്തുവ രുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും ബാലന്‍ പ്രതികരിച്ചു.

‘ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.’- ബാലന്‍ അവകാശപ്പെട്ടു.

രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എ കെ ബാലന്‍്റെ വീടിന് സമീപവും പോസ്റ്റര്‍ പതിച്ചിരുന്നു. പാര്‍ട്ടി അധികാരം വെച്ച്‌ മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുമന്നാണ് പോസ്റ്ററില്‍ പറയുന്നത്. എ കെ ബാലന്‍്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ എം ഷാജി കൈക്കൂലി വാങ്ങിയതിനെ കുറിച്ച്‌ ചോദ്യം ചോദിക്കാന്‍ നാണമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ സുധാകരന്‍

കണ്ണൂര്‍ | കെ എം ഷാജി അഴിമതി നടത്തിയതിനെ സംബന്ധിച്ച്‌ ചോദ്യം ചോദിക്കാന്‍ നാണവും മാനവുമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സ്‌കൂള്‍ മാനേജ്‌മെന്റാണ് കൈക്കൂലി വാങ്ങിയത്. കൊള്ളക്കാര്‍ ഭരണം നടത്തുമ്ബോള്‍ ഷാജി അഴിമതി നടത്തിയെന്ന് പറയാന്‍ ലജ്ജയുണ്ടോ? ഷാജി മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്നും സുധാകരന്‍ ചോദിച്ചു. ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഡല്‍ഹിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി നടക്കുന്നുണ്ടെന്നും അതിന് താന്‍ […]

You May Like

Subscribe US Now