തലശ്ശേരിയിലടക്കം ഒന്നിലധികം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

User
0 0
Read Time:1 Minute, 40 Second

തലശ്ശേരിയിലടക്കം വിവിധ എന്‍.ഡി.എ,ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ( Candidate Nomination ) തള്ളി. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസിന്റെ പത്രികയാണ് തലശ്ശേരിയില്‍ തള്ളിയത്. ബി.ജെ.പിക്ക് ശകതമായ സ്വാധീനം ഉള്ള മണ്ഡലം കൂടിയാണ് തലശ്ശേരി. ഇവിടുത്തെ ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയിരുന്നു.

ഇതോടെ മണ്ഡലത്തില്‍ എന്‍.ഡി.എക്ക് (NDA) സ്ഥാനാര്‍ഥി ഇല്ലാതായി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.

ഗുരുവായൂരിലെയും ബി.ജെ.പി (Bjp) സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. പി.നിവേദിതയായിരുന്നു ഇവിടുത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി. ഇടുക്കി ദേവികുളത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പട്ടികയും തള്ളി. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. അതേസമയം മലപ്പുറം കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി സുലൈമാന്‍ ഹാജി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയും തര്‍ക്കങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം- ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദമല്‍സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം […]

You May Like

Subscribe US Now