താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; മോദിയെ പരിഹസിച്ച്‌ ശശി തരൂര്‍

User
0 0
Read Time:1 Minute, 35 Second

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി വളര്‍ന്നത് അനുസരിച്ച്‌ ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം.

2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച. അന്ന് മോദിക്ക് താടി കുറവായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താടി വളര്‍ന്നു. സാമ്ബത്തിക വളര്‍ച്ചാനിരക്കും താഴോട്ട് പോയി. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍നിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈംഗിക പീഡന ആരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

ബെംഗളൂരു > ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക ജലവിഭവ മന്ത്രി രമേഷ് ജാര്‍ക്കിഹോളി രാജിവച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ മന്ത്രി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് ആരോപണം. യുവതിയുമായുള്ള അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട സിഡി നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ ദിനേഷ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിനു കൈമാറിയത്. അന്വേഷണം വേണമെന്നും ദിനേഷ് ആവശ്യപ്പെട്ടു. യുവതി തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയില്‍ […]

You May Like

Subscribe US Now