‘തിരഞ്ഞെടുപ്പ് കാലത്ത് പറന്ന ആ ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് താന്‍’; വാര്‍ത്തയ്‌ക്കെതിരെ വി.മുരളീധരന്‍

User
0 0
Read Time:3 Minute, 17 Second

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ഹെലികോപ്ടറില്‍ പറന്നുവെന്നും ‘നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ വോട്ടുകള്‍ ഒലിച്ചുപോയി’യെന്ന് ബി.ജെ.പി കണ്ടെത്തിയെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ‘ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍ ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! 
ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്… രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും…. പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്- മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഫെയ്‌സ്ബു്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 
‘ബിജെപി കണ്ടെത്തി : നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ ബിജെപി വോട്ടുകള്‍ ഒലിച്ചുപോയി’ 
മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാര്‍ത്തയാണ്. 
ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍… 
ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! 
ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്… 
രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും…. 
പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്… 
മുരളീധരന്‍ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററില്‍ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്….. 
അതല്ല മറിച്ചാണെങ്കില്‍ ഈ വാര്‍ത്ത തിരുത്താനും…… 
ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്…. 
കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്…. 
ഓടുപൊളിച്ച്‌ ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്‍്റെ ഏറ്റുപാടലാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റംസാന്‍ പ്രമാണിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്ക് ചേക്കേറാനൊരുങ്ങി താലിബാന്‍

കാബൂള്‍: ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്ന താലിബാന്‍ റംസാന്‍ പ്രമാണിച്ച്‌ ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളടക്കം 53 പേരെ വധിച്ച കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനിടെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന താലിബാന്‍ ഭരണകൂട സംവിധാനം അഫ്ഗാനിലേക്ക് ഈ മാസം മാറ്റുമെന്ന സൂചനകളും പുറത്തുവരികയാണ്. അമേരിക്കന്‍ സേനാ പിന്മാറ്റം അവസാനഘട്ടത്തിലെത്തിയതോടെ ഭരണരംഗത്ത് പിടിമുറുക്കാനുള്ള ശ്രമമാണ് താലിബാന്‍ നടത്തുന്നതെന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നത്. ‘അഫ്ഗാനില്‍ താലിബാന്‍ പൂര്‍വ്വാധികം […]

You May Like

Subscribe US Now