തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; കളക്ടര്‍

User
0 0
Read Time:2 Minute, 26 Second

കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

തിരഞ്ഞെടുപ്പിന്‍്റെ ഓരോ ഘട്ടത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താന്‍ വോട്ടര്‍മാരെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലാണ് മാധ്യമങ്ങളില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്-കളക്ടര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ കളക്ടര്‍ വിശദീകരിച്ചു. വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ അമാനത്ത് ക്ലാസെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്‍്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്സ് ലൂക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് […]

You May Like

Subscribe US Now