തിരുവഞ്ചൂരിന് എതിരായ ഭീഷണിക്കത്ത്: സമഗ്ര അന്വേഷണം വേണം രമേശ് ചെന്നിത്തല

User
0 0
Read Time:1 Minute, 19 Second

തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷണനു എതിരായ ഭിഷണിക്കത്ത് അതീവ ഗൗരവതരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേല്‍ സമഗ്ര അന്വേഷണം വേണം. ടി.പി കേസിലെ പ്രതികളാണു ഭീഷണിക്കു പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്‍്റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്.

ടി.പി കേസിലെ പ്രതികളും പരോള്‍ ലഭിച്ചവരിലുണ്ട് . ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് സിപിഎം ഉം സര്‍ക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ടാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഭീഷണികള്‍ മുഴക്കാന്‍ കഴിയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നുo. ചെന്നിത്തല ആവശ്യപ്പെട്ടു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നു, ഉത്തരവാദി ആരെന്ന് മുഖ്യമന്ത്രി പറയണം: സര്‍ക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷന്‍, ഭീകരവാദം, സ്ത്രീപീഡനങ്ങള്‍ എന്നിവയ്ക്കെതിരെ സമര പരമ്ബര നടത്താനൊരുങ്ങി ബിജെപി. രണ്ടാം ഇടത് ഭരണത്തില്‍ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലായ് 2ന് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധര്‍ണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് […]

You May Like

Subscribe US Now