തീര്‍ച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങള്‍ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല

User
0 0
Read Time:1 Minute, 51 Second

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. കോവിഡ് സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും എ.ഐ.എ.ഡി.എം.കെ യെ ശക്തിപ്പെടുത്തുമെന്നും ശശികല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയില്‍ ഇ.പളനി സ്വാമി -ഒ.പനീര്‍ സെല്‍വം ഗ്രൂപ്പ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം. ‘വിഷമിക്കേണ്ട, ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങള്‍ ശരിയാക്കാം. ധൈര്യമായിരിക്കൂ’ ശശികല ഫോണ്‍ കോളില്‍ വ്യക്തമാക്കി.

പ്രചരിക്കുന്ന ഫോണ്‍ കോള്‍ വാസ്തവമാണെന്ന് ടി.ടി.വി. ദിനകരന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ജനാര്‍ദനന്‍ സ്ഥിരീകരിച്ചതായാണ് ലഭ്യമായ വിവരം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നേതൃമാറ്റം വേണമെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ശശികലയുടെ തിരിച്ചു വരവിനുള്ള നീക്കം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗളൂരുവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ ക്രൂരപീഡനത്തിന്​ ഇരയായ ബംഗ്ലാദേശ്​ യുവതിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ കര്‍ണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച്‌​ ​മെഡിക്കല്‍ പരിശോധന നടത്തി. പൊലീസ്​ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ്​ സൂചന. ഒരാഴ്ച മുമ്ബാണ്​ യുവതിയെ ക്രൂരമായി യുവാക്കള്‍ പീഡിപ്പിച്ചത്​. തുടര്‍ന്ന്​ ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്​ വന്നു. കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലാദേശില്‍ നിന്നുള്ള ആറ്​ പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്ബത്തിക ഇടപാട്​ സംബന്ധിച്ച […]

You May Like

Subscribe US Now