തുടര്‍ഭരണം ഉറപ്പ്; ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്ന് സിപിഎം

User
0 0
Read Time:2 Minute, 18 Second

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്ബൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

സിപിഎമ്മിന്റെ പ്രമ്ബരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായി. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.

യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്lതെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി മുരളീധരനെതിരേ സിപിഎം: അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് മുരളീധരനെന്ന് സിപിഎം

തിരുവനന്തപുരം: അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല. പ്രധാമന്ത്രിയും ബിജെപിയും വി മുരളീധരനെ തിരുത്തണം. വാക്‌സിന്‍ ആവശ്യത്തില്‍ പോലും മുരളീധരന്‍ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുരളീധരന്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് അപഹാസ്യമാണ്. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദമന്ത്രിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

You May Like

Subscribe US Now