തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാര്‍; നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ല, സി കെ ജാനു

User
0 0
Read Time:2 Minute, 9 Second

വയനാട്: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സി കെ ജാനു. തെളിവുകള്‍ കൈയില്‍ വയ്‌ക്കാതെ കോടതിയില്‍ ഹാജരാക്കാന്‍ പ്രസീതയെ വെല്ലുവിളിക്കുന്നു. നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ലെന്നും അന്വേഷണത്തോട് പരിപൂര്‍ണ സഹകരണമുണ്ടാകുമെന്നും ജാനു പറഞ്ഞു.

ആദിവാസി സ്ത്രീ ആയതിനാലാണ് തന്നെ വേട്ടയാടുന്നത്. കെ സുരേന്ദ്രനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പ്രസീത അഴീക്കോടിനെതിരായ അച്ചടക്ക നടപടി ജെ ആര്‍ പി കമ്മറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും സി കെ ജാനു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സി കെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തനിക്ക് ഉപയോഗിച്ചുകൂടെയെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ജയില്‍ തനിക്ക് പുതിയ സംവിധാനമല്ലെന്ന് പറഞ്ഞ ജാനു ഒരു കാരണവശാലും ഒരു കേസില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ലെന്നും പറഞ്ഞു. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി. കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയാണ് എം.സി.ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഭര്‍തൃ പീഡനത്തെക്കുറിച്ച്‌ പരാതി പറഞ്ഞ യുവതിക്കെതിരേ ക്ഷോഭിച്ച ജോസഫൈനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് ജോസഫൈന്‍ ധാര്‍ഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഇ-മെയില്‍ വഴിയാണ് ബിന്ദു കൃഷ്ണ പരാതി നല്‍കിയത്. ഭര്‍തൃപീഡനത്തെക്കുറിച്ച്‌ പരാതി പറഞ്ഞ യുവതിയോട് കയര്‍ത്തു സംസാരിച്ചാണ് […]

Subscribe US Now