തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്ബൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

User
0 0
Read Time:1 Minute, 31 Second

മലപ്പുറം:  നിലമ്ബൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് (56) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം

മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‌യു, യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി വി പ്രകാശിന്റെ മരണത്തില്‍ അനുശോചിച്ചു. കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി വി പ്രകാശ് എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

20 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. അതിനനുസരിച്ചുള്ള കര്‍മ പരിപാടികള്‍ തയാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

You May Like

Subscribe US Now