തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമ നിര്‍ദ്ദേശ പത്രിക നല്‍കി തുടങ്ങാം, 20ന് സൂക്ഷ്മ പരിശോധന, ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം

User
0 0
Read Time:1 Minute, 18 Second

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും ഇതോടെ തുടക്കം കുറിക്കുന്നതാണ്. 19വരെ പത്രിക നല്‍കാം. 20ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 22 വരെ സമയ പരിധി നല്‍കിയിട്ടുണ്ട്.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരാണാധികാരിക്ക് നല്‍കിയിരിക്കണം. കെട്ടിവെയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാം

എന്നാല്‍ പത്രികാ സമര്‍പ്പണത്തിന് റാലിയായാണ് എത്തുന്നതെങ്കില്‍ നിശ്ചിത അകലം പാലിക്കണം. റാലിക്കായി അഞ്ച് വാഹനങ്ങള്‍ വരെ അനുവദിക്കുന്നതാണ്. അല്ലെങ്കില്‍ രണ്ട് വാഹനം ഉപയോഗിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; ബോക്‌സിങ് കോച്ച്‌ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 30കാരനായ ബോക്‌സിങ് കോച്ച്‌ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ ക്ലബിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും സംഭവത്തെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാല്‍ ബോക്‌സിങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് പീഡനവിവരം തുറന്നു പറയുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

You May Like

Subscribe US Now