തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയാന്‍ തയ്യാര്‍, സലിം കുമാറിന് രാഷ്ട്രീയ താത്പര്യം ഉണ്ടാകാം: കമല്‍

User
0 0
Read Time:4 Minute, 40 Second

നടന്‍ സലിം കുമാറിനെ ഐഎഫ്‌എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സലിം കുമാറിനെ നേരിട്ട് വന്ന് ക്ഷണിക്കാമെന്ന് അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം സംസാരിച്ചതാണ്. സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും കമല്‍ ആരോപിച്ചു.

എന്നാല്‍ കമല്‍ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങില്‍ പങ്കെടുത്താല്‍ പിന്തുണ നല്‍കിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാര്‍ പ്രതികരിച്ചു- “എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്‍റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും”.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയില്‍ ദേശീയ അവാര്‍ഡ് ജേതാവായ സലിം കുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകര്‍ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാര്‍ പ്രതികരിച്ചത്.

‘സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്. പക്ഷേ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും എന്‍റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച്‌ നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോള്‍ വേണമെങ്കില്‍ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്. ഒഴിവാക്കിയത് കോണ്‍ഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കും. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാനോ തയ്യാറല്ല’.

സംവിധായകന്‍ ഷാജി എന്‍ കരുണിനെ ക്ഷണിച്ചിട്ടില്ല എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും കമല്‍ വ്യക്തമാക്കി. ഷാജി എന്‍ കരുണിനെ പല തവണ നേരിട്ട് ക്ഷണിച്ചിരുന്നു. പങ്കെടുക്കില്ല എന്ന് അറിയിച്ച്‌ ജനുവരിയില്‍ മെയില്‍ ചെയ്തിരുന്നുവെന്നും കമല്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍ : ഇക്കുറി പരാതി അധ്യാപക നിയമനത്തിലുള്ള ഇടപെടലില്‍

തിരുവനന്തപുരം : കോളേജ് അധ്യാപകനിയമനത്തില്‍ ഇടപെട്ടുവെന്ന വിവാദക്കുരുക്കിലേക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്ബ സെന്റ് സെവ്യേഴ്‌സ് കോളേജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപമുയര്‍ന്നത്. സേവ് യൂണിവേഴ്‌സിറ്റി സമിതിയെന്ന പേരിലാണ് മന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചട്ടവിരുദ്ധമായി ഒരു വകുപ്പിലെ അധ്യാപകനെ മറ്റൊരുവകുപ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കിയെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന് നല്കിയ പരാതിയിലുണ്ട്.ഇത് മുന്നാമത്തെ തവണയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി വിവാദ ഇടപെടലുമായി രംഗത്ത് വരുന്നത്. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലേയും കേരളസര്‍വ്വകലാശാലയിലേയും […]

You May Like

Subscribe US Now