‘തൊഴാനെത്തിയ എന്നെ ഇടതുപക്ഷക്കാര്‍ തടഞ്ഞു, ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു’; പരാതിയുമായി രമ്യ ഹരിദാസ്

User
0 0
Read Time:2 Minute, 8 Second

അമ്ബലത്തില്‍ തൊഴാനെത്തിയ തന്നെ തടഞ്ഞുവെച്ച്‌ സിപിഐഎം പ്രാദേശിക നേതാക്കള്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.

കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ ഇടതുപ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ലെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി രമ്യ ഡിജിപിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി.

അമ്ബലത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നുവന്ന്് എംപിയും ഒപ്പമുണ്ടായിരുന്നവരും സംഭവം നടക്കുമ്ബോള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ പൂജയില്‍ പങ്കെടുത്ത ശേഷമാണ് രമ്യ ഹരിദാസ് മടങ്ങിയത്.

സിപിഐഎം പ്രാദേശിക നേതാവും കിഴക്കഞ്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കലാധരന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് രമ്യയുടെ പരാതി.

സംഭവം സൂചിപ്പിച്ച്‌ കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോയെന്നും ജാതീയത നിങ്ങളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ എന്നും പോസ്റ്റിലൂടെ രമ്യ ചോദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ അനുദിനം കഴിയുന്തോറും കുതിച്ചുയരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികളെ ചികില്‍സിക്കുന്നതിന് അപര്യാപ്തത നേരിടുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 55,000 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. ഗുരുതരാവസ്ഥയിലായ രോഗികളെ ചികില്‍സിക്കുന്നതിന് ഇത് വലിയതോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയക്കാന്‍ അയല്‍സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് […]

You May Like

Subscribe US Now