തൊഴില്‍ തട്ടിപ്പില്‍ സരിത മുഖ്യ കണ്ണി; പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്ന് ഒന്നാം പ്രതി രതീഷ്

User
0 0
Read Time:5 Minute, 40 Second

കൊച്ചി: തൊഴില്‍തട്ടിപ്പ് കേസില്‍ സരിത നായര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഒന്നാം പ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ സരിത മുഖ്യ കണ്ണിയെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ രതീഷ് ചൂണ്ടിക്കാട്ടുന്നു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയാണെന്നും രതീഷ് പറയുന്നു.

ഷൈജുവും സരിതയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഷൈജുവിനാണ് കൂടുതല്‍ പണം ലഭിച്ചത്. അത് സരിതക്ക് കൈമാറിയിട്ടുണ്ട്. പണം നല്‍കിയിട്ടും ജോലി ലഭിക്കാന്‍ വൈകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സരിതയാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത്. പലതരം സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തടഞ്ഞു.

എന്നാല്‍, ജോലി അല്ലെങ്കില്‍ പണം എന്ന നിലപാടിലേക്ക് ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ചതോടെയാണ് മൂന്നു ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരന്‍ അരുണിന് സരിത നല്‍കിയതെന്നും കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ അംഗമായ രതീഷ് പറയുന്നു. മൂന്നു ലക്ഷം നല്‍കുന്നതിന് സരിത നല്‍കിയ ചെക്കും ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലും കെ.​ടി.​ഡി.​സി​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ഇ​രു​പ​തോ​ളം യു​വാ​ക്ക​ള്‍​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ ന​ല്‍​കി എ​ന്നാ​ണ് സ​രി​ത​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​ത കേ​സ്. 11 ല​ക്ഷം ത​ട്ടി​യെ​ന്ന ഓ​ല​ത്താ​ന്നി സ്വ​ദേ​ശി അ​രു​ണിന്‍റെ പ​രാ​തി​യി​ല്‍ സ​രി​ത നാ​യ​രെ ര​ണ്ടാം പ്ര​തി​യാ​ക്കി നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ിരുന്നു. ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ര​തീ​ഷ്, ഷാ​ജി പാ​ലി​യോ​ട് എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ട​ക്കം ഒ​പ്പി​ട്ട വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെന്നാണ് വിവരം. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ കെ.​ടി.​ഡി.​സി​യി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പാ​ലി​യോ​ട് സ്വ​ദേ​ശി നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് അരുണിന്‍റെ പ​രാ​തി ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന സ​രി​ത എ​ന്ന യു​വ​തി​യു​ടെ തി​രു​െ​ന​ല്‍​വേ​ലി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം കൈ​മാ​റി​യ​ത്.

നെയ്യാറ്റിന്‍കരയില തൊഴില്‍ തട്ടിപ്പിന്​ ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന്​ കരുതുന്ന പുതിയ ശബ്​ദരേഖ ഏതാനും ദിവസം മുമ്ബ് പുറത്തുവന്നിരുന്നു. സി.പി.എമ്മിന്​ തന്നെ പേടിയാണെന്നും പിന്‍വാതില്‍ നിയമനം പാര്‍ട്ടി ഫണ്ടി​നാണെന്നും സരിത ശബ്​ദരേഖയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്​.

​”ഒരുവീട്ടില്‍ ഒരാള്‍ക്ക്​ ജോലികൊടുത്താല്‍ വീട്ടുകാര്‍ മൊത്തം കൂടെനില്‍ക്കുമെന്ന്​ സി.പി.എം കരുതുന്നുണ്ട്​. അതുവഴി അവര്‍ക്ക്​ പാര്‍ട്ടിഫണ്ട്​ സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവര്‍ക്ക്​ ചെറുതായി പേടിയുണ്ട്​്​. അത്​ ഞാന്‍ യൂസ്​ ചെയ്യുകയാണ്​” -സരിത ശബ്​ദരേഖയില്‍ പറയുന്നു.

ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ നാ​ലു​പേ​ര്‍ക്ക് ജോ​ലി ന​ല്‍കി​യെ​ന്ന് ശബ്​ദരേഖയില്‍ സരിത പറഞ്ഞിരുന്നു. പ​രാ​തി​ക്കാ​ര​നായ അരുണുമായുള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും രാ​ഷ്​​ട്രീ​യ​ക്കാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നും ശ​ബ്​​ദ​രേ​ഖ​യില്‍ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേ​ന്ദ്ര​ത്തി​ന് വ​ഴ​ങ്ങി ട്വി​റ്റ​ര്‍: ​സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ട്വി​റ്റ​ര്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട 97 ശ​ത​മാ​നം അ​ക്കൗ​ണ്ടു​ക​ളും ട്വി​റ്റ​ര്‍ മ​ര​വി​പ്പി​ച്ചു. 1,398 അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്‌. ബാ​ക്കി അ​ക്കൗ​ണ്ടു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ ട്വി​റ്റ​ര്‍ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. ട്വി​റ്റ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും ട്വി​റ്റ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. ചെ​ങ്കോ​ട്ട​യി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ളും ട്വീ​റ്റു​ക​ളു​മാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​യി​ല്‍ ഒ​രു നി​ല​പാ​ടും ഇ​ന്ത്യ​യി​ല്‍ മ​റ്റൊ​രു നി​ല​പാ​ടും പ​റ്റി​ല്ലെ​ന്നും നി​യ​മ​ലം​ഘ​ന​വു​മാ​യി […]

You May Like

Subscribe US Now