ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷo : അപലപിച്ച്‌ ലോകാരോഗ്യ സംഘടന

User
0 0
Read Time:3 Minute, 39 Second

ജനീവ: ആഗോളതലത്തിലുള്ള കോവിഡ് വാക്​സിന്‍ വിതരണത്തിലെ അസമത്വത്തില്‍ അപലപിച്ച്‌​ ലോകാരോഗ്യ സംഘടന രംഗത്ത് .വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അതെ സമയം ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ഇതില്‍ ശക്തമായി അപലപി​ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി .

ആഫ്രിക്കയില്‍ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെയും ജീവന്‍ നഷ്​ടമാകുന്നവരുടെ എണ്ണവും മുന്‍ ആഴ്​ചയെ അപേക്ഷിച്ച്‌​ ഈ ആഴ്​ചയില്‍ 40 ശതമാനം കൂടി. ഡെല്‍റ്റ വൈറസ്​ ആഗോള തലത്തില്‍ വ്യാപിക്കുന്നത് ​ വളരെയധികം അപകടകാരിയാണ്​ -ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ വ്യക്തമാക്കി .

ആഗോള സമൂഹം എന്നനിലയില്‍ സമ്മുടെ സമൂഹം പരാജയപ്പെടുകയാണെന്നും വാര്‍ത്താ​സമ്മേളത്തില്‍ അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം സാമ്ബത്തികം കുറഞ്ഞ രാജ്യങ്ങളുമായി വാക്​സിന്‍ പങ്കിടാന്‍ വിമുഖത കാട്ടിയ രാജ്യ​ങ്ങളെ അദ്ദേഹം പരോക്ഷമായാണ് വിമര്‍ശിച്ചത് .

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്​ സങ്കീര്‍ണമായ ചികിത്സകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന്​ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ എച്ച്‌​.ഐ.വി/എയ്​ഡ്​സ്​ പ്രതിസന്ധിയുമായി അദ്ദേഹം താരതമ്യപ്പെടുത്തി.

ഈ മനോഭാവം പഴയതാണെന്ന്​ ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്നത്​ വിതരണത്തിന്റെ പ്രശ്​നമാണ്​, അതിനാല്‍ അവര്‍ക്ക്​ വാക്​സിന്‍ നല്‍കൂ – അദാനോം ചൂണ്ടിക്കാട്ടി .

“പോളിയോ, കോളറ തുടങ്ങിയവയില്‍ ചില രാജ്യങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന്​ ഡബ്ല്യൂ.എച്ച്‌​.ഒ വിദഗ്​ധരില്‍ ഒരാളായ മൈക്ക്​ റയാന്‍ പറഞ്ഞു. ഈ മഹാമാരി സമയത്തും ഞങ്ങള്‍ നിങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കില്ല, കാരണം നിങ്ങള്‍ അവ പാഴാക്കുമോയെന്ന്​ ഭയപ്പെടുന്നുവെന്ന കൊളോണിയല്‍ മനോഭാവം ഗൗരവത്തോടെയാണ്​ കാണുന്നത് .” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെ സമയം ആഫ്രിക്ക, നൈജീരിയ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക്​ കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ‘കോവാക്​സ്​’ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക്​ 90 മില്ല്യണ്‍ വാക്​സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയും ചെയ്​തിരുന്നു. അതെ സമയം , വാക്​സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്​സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി രൂക്ഷമായി .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം ന​ഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില. അതേസമയം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ […]

You May Like

Subscribe US Now