ദുരൂഹത ബാക്കി, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളും മരിച്ച നിലയില്‍

User
0 0
Read Time:2 Minute, 34 Second

കൊല്ലം: നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ രണ്ടു പേരുടെയുംമൃതദേഹം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യയുടെയും സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെയും മൃതദേഹങ്ങളാണ് ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് മുമ്ബാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മിനുട്ടു മാത്രം മുമ്ബ് ഗ്രീഷ്മയുടെ മൃതശരീരവും ആറ്റില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ആര്യെ ചോദ്യം ചെയ്യാന്‍ പാരിപ്പള്ളി പോലിസ് സ്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. കൂടെ ഗ്രീഷ്മയേയും കൂട്ടുകയായിരുന്നു ആര്യ. എന്നാല്‍ എന്തിനാണ് ആര്യയും ഗ്രീഷ്മയും ഈ വഴി തിരഞ്ഞെടുത്തതെന്നതിനെക്കുറിച്ച്‌ ദുരൂഹത തുടരുകയാണ്.

ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും വയസ്സാണ് ഇരുവരുടെയും പ്രായം. ഇവര്‍ വീട്ടില്‍ നിന്നു ഇറങ്ങിയശേഷം റോഡിലൂടെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.

അതേസമയം, രേഷ്മ പറഞ്ഞ പല കാര്യങ്ങളും പൊലിസ് വിശ്വസിച്ചിട്ടില്ല. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ചോദ്യം ചെയ്താലേ വ്യക്തത ലഭിക്കൂ. വീടിന് പുറത്തെ ശുചിമുറിയിലാണ് പ്രസവിച്ചത്. പ്രസവസമയം രേഷ്മ വയറ്റില്‍ അമിതമായി അമര്‍ത്തിപ്പിടിക്കുകയും കുട്ടി താഴെവീഴാന്‍ പാകത്തില്‍ നിന്ന് പ്രസവിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇത് ക്രിമിനല്‍ സ്വഭാവത്തോടെ ചെയ്തതാണെന്നാണ് വിലയിരുത്തല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം;ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയില്‍

മഹാരഷ്ട്ര: ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്​ചയാണ് സംസ്​ഥാനത്തെ​ ആദ്യ ഡെല്‍റ്റ പ്ലസ്​ മരണം സ്​ഥിരീകരിച്ചത്. രാജ്യത്ത്​ കൊറോണ വൈറസിന്‍റെ. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്. രത്​നഗിരിയിലെ സംഗമേശ്വര്‍ പ്രദേശത്ത്​ നിന്നുള്ള 80കാരനാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ മരിച്ചതെന്നാണ്​ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് . ഇദ്ദേഹത്തെ വാര്‍ധക്യ സഹജമായ മറ്റ്​ അസുഖങ്ങളും അലട്ടിയിരുന്നു .

You May Like

Subscribe US Now