‘ദേശീയ നേതാക്കള്‍ ഒന്നും പ്രചരണത്തിന് വന്നില്ല’; ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

User
0 0
Read Time:3 Minute, 22 Second

ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. ബിജെപി വോട്ടുകള്‍ പൂര്‍ണമായും തനിക്ക് ലഭിച്ചില്ല, മണ്ഡലത്തിലെ വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ സ്ഥിതി മറ്റൊന്നായെനെയെന്നും കൃഷ്ണകുമാര്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ, ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ല. അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ല. സര്‍വ്വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണ്.

ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം പ്രധാനമന്ത്രിയ്ക്ക് കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി അത് വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്.

മത്സരിക്കേണ്ടയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. ആദ്യമായി മത്സരിച്ച്‌ ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ്. പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്​സിജന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി യോഗിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ലഖ്​നോ: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്​സിജന്‍ ക്ഷാമമുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കേന്ദ്രമന്ത്രി സന്തോഷ്​ ഗാങ്​വാറിന്‍റെ കത്ത്​. ഓക്​സിജന്‍ ദൗര്‍ലഭ്യം , വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്ത തുടങ്ങിയവ കത്തില്‍ ചൂണ്ടിക്കാട്ടി . തലസ്​ഥാന നഗരത്തില്‍നിന്ന്​ 250 കിലോമീറ്റര്‍ അകലെയുള്ള സന്തോഷിന്‍റെ മണ്ഡലമായ ബറേലിയില്‍ സ്​ഥിതി ഗുരുതരമാണെന്നും കത്തില്‍ പറയുന്നു . ആശുപത്രികളില്‍ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത്​ നടപടി സ്വീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ […]

You May Like

Subscribe US Now