നടനും മാധ്യമ പ്രവര്‍ത്തകനുമായ ടിഎന്‍ആര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

User
0 0
Read Time:1 Minute, 34 Second

ഹൈദരാബാദ്: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന നടന്‍ ടി.നരസിംഹ റെഡ്ഡി (45) അന്തരിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ തിളങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ടിഎന്‍ആര്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിതനായി വീട്ടില്‍ കഴിഞ്ഞിരുന്ന ടിഎന്‍ആറിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മല്‍ക്കജ്ഗിരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. – 

‘ജതി രത്നലു’, ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’, ‘ഫലക്നുമ ദാസ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐഡ്രീസ് എന്ന പേരിലെ യൂട്യൂബ് ചാനലില്‍ ‘ഫ്രാങ്ക്ലി സ്പീക്കിംഗ് വിത്ത് ടിഎന്‍ആര്‍’ എന്ന ഷോയുടെ അവതാരകന്‍ കൂടിയായിരുന്ന താരം നിരവധി സെലിബ്രിറ്റികളുടെ ഇന്‍റര്‍വ്യു നടത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"രാജ്യത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു"; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3876 കൊവിഡ് മരണം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ഭീതി ആശങ്കാജനകമായ വിധത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേര്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ ഉണ്ട് . 82.8% ആണ് രാജ്യത്തെ കൊവിഡ് വൈറസ് മുക്തി നിരക്ക്. അതേസമയം സംസ്ഥാനങ്ങളുടെ വാക്സീനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്സിനേഷന്‍ […]

You May Like

Subscribe US Now