നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും

User
0 0
Read Time:1 Minute, 32 Second

ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയില്‍ രമേഷ് പിഷാരടിയുമെത്തും. കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്ബില്‍, പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയവരുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ടി പ്രവേശനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറെന്ന് ധര്‍മജന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'എന്നെ തൂക്കിക്കൊല്ലൂ.'; ചാരിറ്റി അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്ബില്‍

ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് കുന്നംപറമ്ബില്‍. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്ബോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മനസ്സമാധാനമില്ലാതെ കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു. എനിക്ക് വയ്യ, ഇങ്ങനെ പരാതി കേട്ട് ഇങ്ങനെ ചെയ്യാന്‍. ഒരാള്‍ മൊബൈലുമായി വന്ന് […]

You May Like

Subscribe US Now