ഉപ്പള: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ മേഖലകളിലുള്ള ജനങ്ങളുമായി നടത്തിയ ചര്‍ച്ചകളോടെ ഇക്കാര്യം കൂടുതല്‍ ഉറപ്പായി. വലിയ ദുരന്തങ്ങളുണ്ടായപ്പോള്‍ ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനുംവേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്.
അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ജനം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു. ജനാഭിലാഷം നടപ്പാക്കിയത് കടുത്ത പ്രതിസന്ധികള്‍ മറികടന്ന്. ജനങ്ങളുടെ പ്രതീക്ഷ എല്‍ഡിഎഫ് സഫലമാക്കി. ജനങ്ങളില്‍ ഐക്യബോധമുണ്ടാക്കി അല്ഭുതങ്ങള് സൃഷ്ടിച്ചു.
യുഡിഎഫിനെ ജനം ഇറക്കി വിട്ടത് ശാപവാക്കുകളോടെയായിരുന്നു. വികസന തുടര്‍ച്ചയ്ക്കു ജനങ്ങളുടെ അഭിപ്രായം തേടി വരുന്നു. സ്വന്തം കളങ്കങ്ങള്‍ സര്‍ക്കാരില്‍ ആരോപിച്ച് പ്രതിപക്ഷം കുപ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നമ്മുടെ നാടിനെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാന്‍ എല്‍ഡിഎഫിനേ കഴിയൂവെന്നും ആളുകള്‍ പറയുന്നു. ജനങ്ങളിലാകെ ആത്മവിശ്വാസം വര്‍ധിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ടായി. ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികള്‍ മനസ്സിലാക്കി. അവരെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു. കൂടെ അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികളും വന്നു. ഒപ്പം ഈ സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള ചില മാധ്യമങ്ങളും. ആ മലവെള്ളപ്പാച്ചിലിനൊന്നും എല്‍ഡിഎഫിനെ ഒന്നും ചെയ്യാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.