നാരദ കൈക്കൂലി കേസ്: ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 46 Second

നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.

സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്തത് നിയമപരമല്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമേ മുന്‍ മന്ത്രി മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടി. എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വാങ്ങിയില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ്, ബ്ളാക്‌ഫംഗസ് രോഗങ്ങള്‍ക്കുള‌ള വാക്‌സിനുകള്‍ കത്തിനശിച്ചു, നഷ്‌ടമായത് ലക്ഷക്കണക്കിന് വില വരുന്ന മരുന്നുകള്‍

ഇന്‍ഡോര്‍: 18 നും 44നുമിടയില്‍ പ്രായമുള‌ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാകില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചത് ഏപ്രില്‍ 29നാണ്. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ച സംസ്ഥാനത്ത് ലഭിച്ച വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഇന്‍ഡോറിലെ ഭാരത് സെറംസ് ആന്റ് വാ‌ക്‌സിന്‍സ് ലിമി‌റ്റഡ് എന്ന ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കൊവിഡ് വാക്‌സിനുകളും […]

You May Like

Subscribe US Now