നിയമസഭയില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍; കോവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമമെന്ന് ആരോപണം

User
0 0
Read Time:6 Minute, 4 Second

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റെടുത്തതോടെയാണ് ബഹളത്തില്‍ കലാശിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സിന്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നത്. വാക്സിനേഷന് പത്തനംതിട്ടക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും മുനീര്‍ ആരോപിച്ചു.

രണ്ടാം തരംഗത്തില്‍ അപകടരമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഏത് വകഭേദം കാരണമാണ് മരണം സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനം വേണം. മൂന്നം തരംഗത്തില്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടും. പീഡിയാട്രിക് ഐ.സി.യുവും വെന്‍റിലേറ്ററും സജ്ജീകരിക്കണം. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്നും എം.കെ. മുനീറും ചൂണ്ടിക്കാട്ടി.

മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അസത്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കി. ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നതാണ് സര്‍ക്കാറിന്‍റെ നയം. വാക്സിന്‍റെ കാര്യത്തില്‍ കേന്ദ്രത്തിന്‍റേത് തെറ്റായ സമീപനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡിനെതിരെ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ആരംഭിച്ചത്. മരണനിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്നത് വാസ്തവ വിരുദ്ധമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാറിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രി തെറ്റായ പരാമര്‍ശം പിന്‍വലിക്കമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് വിഷയത്തില്‍ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഒരുമിച്ച്‌ നില്‍കേണ്ട സമയമാണ്. അല്ലെങ്കില്‍ സംസ്ഥാനത്ത് അരാഷ്ട്രീയവാദമുണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി.

ഒരു പ്രഫഷനല്‍ ഡോക്ടര്‍ എന്ന നില‍യിലാണ് എം.കെ. മുനീര്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന് പ്രതിപക്ഷത്തിന്‍റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേ‍യത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെ മുതല്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്. അതേസമയം, ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ ഇത്തവണ ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി […]

You May Like

Subscribe US Now