നിയമസഭയില്‍ നടന്നത് അഴിമതിക്കെതിരായ സമരമെന്ന് എ.വിജയരാഘവന്‍

User
0 0
Read Time:2 Minute, 2 Second

നിയമസഭയില്‍ നടന്നത് അഴിമതിക്കെതിരായ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സുപ്രിം കോടതിയിലെ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ പേരില്ല. കോടതി കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു. അതില്‍ ദുരുദ്ദേശം ഉണ്ട്.

യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. ആശയക്കുഴപ്പമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു.

കെ.എം മാണി ദീര്‍ഘകാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്. ബാര്‍ കോഴയിലെ അന്വേഷണത്തില്‍ കെ.എം മാണിക്ക് വ്യക്തിപരമായ ബന്ധമില്ല. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്‍റെ ഭാഗമായിരുന്നു.യു.ഡി.എഫിനെ തള്ളിപ്പറഞ്ഞാണ് ജോസ് കെ. മാണി വന്നത്. യു.ഡി.എഫിലെ അഴിമതിയെ എതിര്‍ത്താണ് അവര്‍ ഇറങ്ങിപ്പോന്നത്. കോടതി പരാമര്‍ശിച്ച അഴിമതിക്കാരന്‍ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എം.എല്‍.എമാരെ ന്യായീകരിക്കാന്‍, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ വാദിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്‍റേതായിരുന്നു പരാമര്‍ശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പിന്നീട് പരിഗണിക്കും. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. […]

You May Like

Subscribe US Now