നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി

User
0 0
Read Time:2 Minute, 5 Second

കൊച്ചി | നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, കെ.ടി. ജലിലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്ന സമയത്ത് കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ പ്രതിഷേധമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. പ്രതിപക്ഷ – ഭരണ പക്ഷ വാക്കേറ്റത്തിനിടെ ഉന്തും തള്ളുമുണ്ടാകുകയും സ്പീക്കറുടെ ഡയസില്‍ കയറിയ ഇടതുപക്ഷ എംഎല്‍എമാര്‍ കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സര്‍പ്പിച്ചത്. അന്നത്തെ എംഎല്‍എമാരായിരുന്ന കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി വന്നത്. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ രൂക്ഷവിമര്‍‌ശനവുമായി ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതെന്താണെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണ നയമനുസരിച്ച്‌ ഒരു വ്യക്തിക്ക് പരമാവധി കൈവശം വയ്‌ക്കാവുന്ന ഭൂമി 15 ഏക്കറാണ് എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 207 ഏക്കര്‍ ഭൂമിയാണ് കൈവശമുള‌ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അന്‍വര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഇതിനെതിരെ മലപ്പുറം സ്വദേശി കെ.വി ഷാജി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. സത്യാവാങ്‌മൂലത്തിലെ വിവരം […]

You May Like

Subscribe US Now