തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ സിപിഎം 85 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്കാണ്. പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇവിടെ ഭൂരിഭാഗം പേരും ഇതിന് എതിരാണെങ്കിലും സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ സാധ്യതയില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താഴെ തട്ടില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്ന പൊന്നാനി, മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിലും ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തുടര്‍ച്ചയായി രണ്ടുവട്ടമെന്ന മാനദണ്ഡം ശക്തമായി നടപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ധര്‍മ്മടത്ത് തന്നെ ജനവിധി തേടുമ്ബോള്‍ കെ.കെ. ശൈലജ മട്ടന്നൂരും കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരം കഴക്കൂട്ടത്തും മത്സരിക്കും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര് ജയാനന്ദയുടെ പേര് മഞ്ചേശ്വരത്ത് മണ്ഡലം കമ്മിറ്റി തള്ളി. ഇവിടുത്തെ തര്‍ക്കം പരിഹരിക്കാന്‍ മണ്ഡലത്തില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് യോഗം ചേരും.കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരനും യോഗത്തില്‍ പങ്കെടുക്കും. ആറന്മുളയില് വീണാ ജോര്‍ജ്, തൃപ്പൂണിത്തുറയില്‍ എം.സ്വരാജ്, പാലക്കാട്ടെ തൃത്താലയില്‍ എം ബി രാജേഷ്, എറനാട്ട് യു.ഷറഫലി എന്നിവരെല്ലാമാണ് മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.