നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക കൊവിഡ് പരിശീലന പരിപാടി; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

User
0 0
Read Time:2 Minute, 4 Second

തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമും അമ്യൂസിയം ആര്‍ട്‌സ് ആന്റ് സയന്‍സും സംയുക്തമായി നിയമസഭാ സാമാജികര്‍ക്കായി കൊവിഡ്-19 പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ലോഞ്ചില്‍ നടന്ന പരിശീലന പരിപാടി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

പൊതുസമൂഹവുമായി നിരന്തര സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നവരായ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി കൂടുതല്‍ കൊവിഡ് സുരക്ഷാ അവബോധം നല്‍കുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. താനുള്‍പ്പെടെ സഭാംഗങ്ങളില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി.

ഡോ. അജിത് കുമാര്‍ ജി, ഡോ. സന്തോഷ് കുമാര്‍ എസ്.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘമാണ് പരിശീലനം നല്‍കിയത്. ശരിയായ സാനിറ്റൈസേഷന്‍, മാസ്‌ക്കുകളുടെ ഉപയോഗം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും ഡോ. അജിത്കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സാമാജികരുടെ സംശയങ്ങള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മറുപടി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാത്തിരിക്കൂവെന്ന് കോണ്‍ഗ്രസ്, ഇതുവരെ ഒന്നും നടന്നില്ലെന്ന് സച്ചിന്‍: ജിതിനു പിന്നാലെ സച്ചിനും ബിജെപിയിലേക്കെന്നു സൂചന

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ. അടുത്തത് സച്ചിന്‍ പൈലറ്റോ? യു.പിയില്‍നിന്നുള്ള നേതാവ് ജിതിന്‍ പ്രസാദ് ഇന്നലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. മുന്‍കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ 2019-ല്‍ ജിതിന്‍ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അത് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജിതിന്‍ പാര്‍ട്ടി വിടുന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് […]

You May Like

Subscribe US Now