”നേമം ബി.ജെ.പി കോട്ടയല്ല, യു.ഡിഎഫിന് വിജയം ഉറപ്പ്”

User
0 0
Read Time:1 Minute, 50 Second

നേമത്ത് വിജയക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് കെ മുരളീധരന്‍ എം.പി. സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വിളിച്ചിരുന്നു. സ്ഥാനാര്‍ഥിയാക്കണോ എന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്ത് വിജയക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നല്‍കിയത് കൊണ്ടാണ് കോണ്‍ഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

അതിനിടെ, നേമത്ത് മുരളീധരന്‍ തന്നെയെന്ന് രമേശ് ചെന്നിത്തലയും സൂചന നല്‍കി. നേമത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ബി.ജെ.പിയെയും എല്‍.ഡി.എഫിനെയും തറപറ്റിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേമം ബി.ജെ.പിയുടെ ശക്തി കേന്ദ്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, യു.ഡി.എഫിന് നേമത്ത് ജയം ഉറപ്പാണെന്നും കൂട്ടിച്ചേര്‍ത്തു. മുരളീധരന്‍ സമുന്നതനായ നേതാവാണ്. നേരത്തെയും മുരളീധരന്‍ കുമ്മനത്തെ തോല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ക്ത​ന്‍: ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: കെ. ​മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ക്ത​നാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. മു​ര​ളി​ക്ക് ഇ​ള​വ് ന​ല്‍​കി​യാ​ല്‍ മ​റ്റ് എം​പി​മാ​ര്‍ പ്ര​ശ്നം ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി. നേ​മ​ത്തെ സ്ഥാ​നാ​ര്‍​ത്തി​യെ കു​റ​ച്ച്‌ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​റി​യാ​നാ​വും. ഒ​രു എം​പി​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​വു​ന്ന​തേ​യു​ള്ളൂ. ഏ​ത് കാ​ര്യ​ത്തി​ലും ഒ​രു ഇ​ള​വു​ണ്ടാ​കു​മ​ല്ലോ. മു​ര​ളീ​ധ​ര​നെ നേ​മ​ത്ത് ഉ​റ​പ്പി​ക്കാ​മോ എ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​ഖ്യാ​പ​നം വ​ര​ട്ടെ എ​ന്നാ​യി​രു​ന്നു […]

You May Like

Subscribe US Now