നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കും

User
0 0
Read Time:1 Minute, 44 Second

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.

ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് നേരത്തെ ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.

തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഒ രാജ​ഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജ​ഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

''നേമം ബി.ജെ.പി കോട്ടയല്ല, യു.ഡിഎഫിന് വിജയം ഉറപ്പ്''

നേമത്ത് വിജയക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് കെ മുരളീധരന്‍ എം.പി. സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വിളിച്ചിരുന്നു. സ്ഥാനാര്‍ഥിയാക്കണോ എന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് വിജയക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നല്‍കിയത് കൊണ്ടാണ് കോണ്‍ഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു. അതിനിടെ, നേമത്ത് മുരളീധരന്‍ തന്നെയെന്ന് രമേശ് ചെന്നിത്തലയും സൂചന നല്‍കി. […]

You May Like

Subscribe US Now