നൊമ്ബരമായി അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ്

User
0 0
Read Time:1 Minute, 36 Second

മലപ്പുറം: ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്ബൂരില്‍ അന്തരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് മുന്നില്‍. ആദ്യ റൗന്‍ഡ് വോടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോഴാണ് പ്രകാശ് മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച്‌ 1,334 വോടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറാണ് രണ്ടാം സ്ഥാനത്ത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വി വി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ഏപ്രില്‍ 29ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2011ല്‍ തവനൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രകാശ് താലൂക് പ്രസിഡന്റും ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ തൃണമൂലിന്​ മുന്നേറ്റം, തമിഴ്​നാട്ടില്‍ 100 സീറ്റുകളില്‍ ലീഡുമായി​ ഡി.എം.കെ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍​ഗ്രസ്​. 167 സീറ്റുകളിലാണ്​ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പിപ 122 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 148 സീറ്റുകള്‍ നേടിയാല്‍ ഭരണം ഉറപ്പിക്കാം. തമിഴ്​നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡി.എം.കെ മുന്നേറുകയാണ്​. 137 സീറ്റുകളിലാണ്​ ഡി.എം.കെയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന്​ 118 സീറ്റുകളാണ്​ ആവശ്യം. എന്‍.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ 95 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. അസമില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ്​ ബി.ജെ.പി […]

You May Like

Subscribe US Now